മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക വിജയ്. ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സ്വാസിക. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നടിയാണ് സ്വാസിക. ഇപ്പോഴിതാ സ്വാസിക വിവാഹിതയാകാന്‍ പോവുകായണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് സ്വാസിക സംസാരിക്കുകയും ചെയ്തിരുന്നു.
നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരന്‍. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള പ്രേം മോഡലിംഗിലും സജീവമാണ്. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും പ്രേം ജേക്കബ് അഭിനനയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വാസികയുടേയും പ്രേമിന്റേയും പ്രണയ വിവാഹമാണ്. ജനുവരി 26 നാണ് വിവാഹം നടക്കുക. തിരുവനന്തപുരത്ത് വച്ചായിരിക്കും വിവാഹം നടക്കുക. പിന്നാലെ 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഒരുക്കും.
സ്വാസികയും പ്രേമും നേരത്തെ മനം പോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ അടുപ്പമാണ് പ്രണയത്തിലേക്ക് എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. നേരത്തെ സ്വാസികയും പ്രേമും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസികയാകട്ടെ മൂവാറ്റുപുഴ സ്വദേശിയും.
വിവാഹത്തെക്കുറിച്ചുള്ള സ്വാസികയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായി മാറിയിരുന്നു. തനിക്ക് വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹമെന്ന് സ്വാസിക പറഞ്ഞിരുന്നു. കല്യാണം എന്തായാലും കഴിക്കണം. എനിക്കതില്‍ നിര്‍ബന്ധമുണ്ട്. കല്യാണം കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നും സ്വാസിക പറഞ്ഞിരുന്നു. കൂടെ എന്റെയാെരാള്‍ വേണം. കല്യാണത്തെ എതിര്‍ക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല താനെന്നും സ്വാസിക പറഞ്ഞിരുന്നു. തന്റെ കല്യാണത്തിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല. ലവ് മാര്യേജ് ആണെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്ക് ലിവിംഗ് ടുഗെദറിനോട് താല്‍പര്യമില്ലെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു. എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണമെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രി കാലങ്ങളിലായിരിക്കും. ചെക്കന്‍ അക്കരെയായിരിക്കും. അപ്പൂപ്പന്‍ പുഴ കടന്ന് വരുമ്പോള്‍ അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരുന്നു. പണ്ട് നായര്‍ തറവാടുകളില്‍ അങ്ങനെയാണ് വിവാഹം നടന്നിരുന്നത്. ഇപ്പോള്‍ അങ്ങനെ വിവാഹമില്ലെന്നും സ്വാസിക പറഞ്ഞിരുന്നു.
ഈ രീതിയില്‍ വിവാഹം ചെയ്യാന്‍ തനിക്ക് ആഗഹമുണ്ടെന്നും സ്വാസിക തുറന്നു പറഞ്ഞിരുന്നു. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. വിവാഹം കഴിഞ്ഞാലും അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷെ ആളുകള്‍ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക പറഞ്ഞിരുന്നു. പിന്നാലെയാണ് താരത്തിന്റെ വിവാഹ വാര്‍ത്തയും പുറത്ത് വരുന്നത്.