റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായി: രേവതി സമ്ബത്ത്

റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായി: രേവതി സമ്ബത്ത്

നടന്‍ റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്ബത്ത് ആരോപിച്ചു. ഫോണില്‍ വിളിച്ച്‌ അശ്ലീലമായി സംസാരിച്ചു.

സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് രേവതി സമ്ബത്ത് ആരോപിക്കുന്നത്.

നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്ബത്ത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും രേവതി സമ്ബത്ത് ആവശ്യപ്പെട്ടു.

സിദ്ദിഖിനെതിരെ കേസ് നല്‍കുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാറില്‍ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്ബത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പോരാട്ടത്തിന് ഇറങ്ങിയാല്‍ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുകള്‍ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാല്‍ കരിയറില്‍ തലവേദനയാകും എന്നും രേവതി സമ്ബത്ത് കൂട്ടിച്ചേര്‍ത്തു. സിദ്ധിക്കിനെതിരെ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാരിയും പരാതി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോടും മോശമായാണ് സിദ്ദിഖ് പെരുമാറിയതെന്നും രേവതി സമ്ബത്ത് വ്യക്തമാക്കി.

വാർത്തകൾ