വൻ സര്‍പ്രൈസ് ഒരുക്കി ‘ഗോട്ടി’ൻറെ പുതിയ പോസ്റ്റര്‍

വൻ സര്‍പ്രൈസ് ഒരുക്കി ‘ഗോട്ടി’ൻറെ പുതിയ പോസ്റ്റര്‍

വിജയ് ചിത്രം ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമി’ന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. പൊങ്കല്‍ പ്രമാണിച്ചാണ് അണിയറക്കാര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.

ചിത്രത്തിലെ അഭിനേതാക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിജയ്‌ക്കൊപ്പം പ്രഭുദേവയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നടന്‍ പ്രശാന്തിന്റെ തിരിച്ചുവരവാകും ചിത്രമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇവര്‍ക്കൊപ്പം നടന്‍ അജ്മലും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

വിജയ രണ്ട് ലുക്കില്‍ എത്തുന്ന ചിത്രമാണ് ഗോട്ട്. ക്ലീന്‍ ഷേവിലുള്ള വിജയ്‌യുടെ ചിത്രവും വിഡിയോയും നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. സര്‍പ്രൈസ് ക്യാമിയോകളും ചിത്രത്തിലുണ്ടാകും എന്നാണ് സൂചന.

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ. ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Entertainments