മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്(Amrutha Suresh). ഐഡിയ സ്റ്റാർ സിംഗറിലൂടെ പിന്നണി ഗാനരംഗത്തേക്ക് കാലെടുത്തുവെച്ച അമൃത സുരേഷ് കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കി. തൻറെ സ്വതസിദ്ധമായ ഗാനാലാപന കഴിവുകൊണ്ട് നിരവധി ഹിറ്റുകളാണ് മലയാളത്തിന് സമ്മാനിച്ചത്
പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും സജീവമായ അമൃത, സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുന്നുണ്ട്.
എന്നാൽ സംഗീത ലോകത്തിനപ്പുറം ഫാഷൻ ലോകത്തും ട്രെൻഡിങ് ആണ് അമൃത. നിരവധി മാഗസീനുകൾക്കും ബ്രാൻഡുകൾക്കും മോഡൽ ആയിട്ടുണ്ട് അമൃത സുരേഷ്.
തൻറെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം. ഇപ്പോൾ ഇതാ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ബോൾഡ് ആൻഡ് മോഡേൺ ചിത്രങ്ങൾ വളരെയേറെ ശ്രദ്ധ ആകർഷിക്കുന്നു. കറുത്ത കൗണിൽ അതീവ സുന്ദരിയായണ് ചിത്രങ്ങളിൽ അമൃത സുരേഷ്.