ക്യൂട്ട് സെൽഫിയുമായി മീര ജാസ്മിൻ

ക്യൂട്ട് സെൽഫിയുമായി മീര ജാസ്മിൻ

2001 ലെ സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ച നടിയാണ് മീരാ ജാസ്മിൻ(Meera Jasmine). മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം നിരവധി ചിത്രങ്ങളിൽ നായകയായി തൻറെ കഴിവ് തെളിയിച്ചു

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ദേശീയ ചലച്ചിത്രപുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ മീര കരസ്ഥമാക്കിയിട്ടുണ്ട്. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരവും, പാഠം ഒന്ന്: ഒരു വിലാപം, കസ്തൂരിമാൻ എന്നീ രണ്ടു ചിത്രങ്ങൾക്കും കൂടി സംസ്ഥാന പുരസ്കാരവും ആണ് നേടിയത്.

2016 ന് ശേഷം മലയാള സിനിമ ലോകത്തുനിന്ന് നീണ്ട ഇടവേള എടുത്ത താരം 2022ലെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായ മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്.

അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവമായി ഇപ്പോഴുണ്ട്. 2022 നു ശേഷം തൻറെ ഓരോ വിശേഷങ്ങളും നിമിഷങ്ങളും താരം സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ക്യൂട്ട് സെൽഫികൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

എന്റർടൈൻമെന്റ് ചിത്രങ്ങൾ