തങ്കമണി: ദിലീപ് ചിത്രത്തിലെ ബലാത്സംഗ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി

തങ്കമണി: ദിലീപ് ചിത്രത്തിലെ ബലാത്സംഗ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി

ദിലീപ് നായകനായി എത്തുന്ന “തങ്കമണി” സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനാഥ്. സിനിമയിൽ പോലീസുകാർ തങ്കമണി യിലെ സ്ത്രീകളെ പീഡിപ്പിക്കുന്ന രംഗം വാസ്തവവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി. എന്നാൽ പുറത്താരും കാണാത്ത സിനിമയിൽ അത്തരം രംഗങ്ങൾ ഉണ്ടെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക എന്നാണ് സംവിധായകൻ പ്രതികരിച്ചത്. കേസിന് പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ല എന്നും. വ്യക്തമായതിനുശേഷം മാത്രമേ തുടർനടപടികളെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു എന്നും രതീഷ് സി മലയാളം ന്യൂസിനോട് പറഞ്ഞു.

1986ൽ ഇടുക്കി ജില്ലയിലെ തങ്കമണി എന്ന സ്ഥലത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കമണി. റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ഇരിക്കേയാണ് സിനിമയ്ക്കെതിരെ ഇത്തരത്തിൽ ഒരു ഹർജി നൽകിയിരിക്കുന്നത്. തങ്കമണി സ്വദേശിയായ വി ആർ ബിജുവാണ് ഹർജി നൽകിയിരിക്കുന്നത്. പൊലീസിനെ പേടിച്ച് നാട്ടിലെ പുരുഷന്മാർ കൃഷിസ്ഥലങ്ങളിൽ ഒളിച്ചുവെന്നും പിന്നാലെ പൊലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നാണ് സിനിമയിൽ ഉള്ളതെന്നും, എന്നാൽ അത്തരത്തിൽ ഒരു സംഭവം ഇല്ല ചിത്രത്തിന്റെ ടീസറിൽ കാണിച്ച രീതിയിൽ പോലീസുകാർ അവിടുത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്ത ഒരു സംഭവം ഉണ്ടായിട്ടില്ല എന്നുമാണ് ഹർജിക്കാരൻ പറയുന്നത്. ഇത് വാസ്തവിരുദ്ധമാണ് എന്നും തങ്കമണിയിൽ നടന്ന സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതാണ് സിനിമ എന്നതാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്തയാഴ്ച കേസ് പരിഗണിക്കും.

എന്റർടൈൻമെന്റ് മോളിവുഡ്