അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍(Anupama Parameswaran). ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തില്‍ അനുപമയും നിവിന്‍ പോളിയും ഒന്നിച്ച ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എ്ന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. മലയാളത്തിനുപുറമെ തമിഴ് -തെലുങ്ക് ഭാക്ഷകളിലും അനുപമ ഇപ്പോൾ സജീവമാണ്
സിനിമക്ക് പുറമെ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ നടി തന്റെ വിശേഷങ്ങളും കൊച്ചു കൊച്ചു വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പതിമൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് അനുപമക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.
മലയാള ചിത്രങ്ങളിൽ തനി നാടൻ വേഷങ്ങൾ ചെയ്ത താരം, അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചതോടെ ഗ്ലാമർ വേഷങ്ങളിൽ സജീവമാണ്. അത്തരത്തിൽ നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തൻറെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഈയടുത്ത് പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്
ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന അനുപമ വളരെ ഗ്ലാമറസായി പിങ്ക് സാരിയിലാണ് ചിത്രങ്ങൾ പകർത്തിയത്.
കൂടുതൽ ചിത്രങ്ങൾ കാണാം: