മലയാള സിനിമയിലെ വളർന്നുവരുന്ന താരമായ പ്രണവ് മോഹൻലാൽ(Pranav Mohanlal) തന്റെ സ്വകാര്യ ജീവിതത്തിന് മുൻഗണന കൊടുക്കുന്ന ഒരു വ്യക്തിയാണ്. അത്തരത്തിൽ ‘പീക്കി ബ്ലൈൻഡേഴ്‌സ്’ ശൈലി പ്രദർശിപ്പിച്ച പ്രണവ് മോഹൻലാലിൻ്റെ പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. കോട്ട് ധരിച്ച് സിഗരറ്റിനൊപ്പം ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന”പീക്കി ബ്ലൈൻഡേഴ്‌സിന്റെ ഉത്തരവ് പ്രകാരം” എന്ന പ്രതീകാത്മക തലക്കെട്ടിനൊപ്പം ചിത്രം താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
ഹോളിവുഡ് ടിവി സീരീസിൽ നിന്നുള്ള പ്രശസ്തമായ ഉദ്ധരണിയായ “ബൈ ഓർഡർ ഓഫ് ദി പീക്കി ബ്ലൈൻഡേഴ്‌സ് ” എന്ന അടിക്കുറിപ്പോടെയാണ് താരം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്. ആരാധകരിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും കമന്റുകൾ പ്രവഹിച്ചതോടെ പോസ്റ്റ് ശ്രദ്ധയും പ്രശംസയും നേടി. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, “ഓ, സീൻ,” എന്നും നടൻ വിനയ് ഫോർട്ട് ഒരു ഫയർ ഇമോജിയുമാണ് കമൻ്റുകളായി നൽകിയത്. പ്രണവിന്റെ ഇന്റർനാഷണൽ ലുക്കിനെ ആരാധകർ ഏറെ പ്രശംസിച്ചു, “ഞങ്ങൾക്കും രാജ്യാന്തര രൂപമുള്ള ഒരു നടനെ ലഭിച്ചു എന്നായിരുന്നു ആരാധകരുടെ പ്രതികരണം.
‘ഹൃദയം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൾട്ടി-സ്റ്റാറർ പ്രോജക്ടുകളിൽ ഒന്നാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ ഈ വർഷം ഏപ്രിലിൽ ബിഗ് സ്‌ക്രീനുകളിൽ എത്തും.