അനൂപിന്റെയും നാരായണിയുടെയും മകളായി കോഴിക്കോട് ജനിച്ചു. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള നിരഞ്ജന ചെറുപ്പം മുതലേ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. മുത്തച്ഛൻ മുല്ലശ്ശേരി രാജുവിന്റെ സുഹൃത്തായിരുന്ന സംവിധായകൻ രഞ്ജിത്താണ് നിരഞ്ജനയെ സിനിമാഭിനയരംഗത്തേയ്ക്ക് എത്തിക്കുന്നത്.
2015 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലോഹം ആയിരുന്നു നിരഞ്ജനയുടെ ആദ്യ സിനിമ. തുടർന്ന് c/o സൈറ ബാനു, പുത്തൻപണം, ഇര, ബിടെക്, ചതുർമുഖം എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ നിരഞ്ജന അഭിനയിച്ചു.