മലയാളത്തിൽ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയ താരമാണ് കൃഷ്ണ പ്രഭ. പ്രൊഫഷണൽ നർത്തകിയുമാണ് കൃഷ്ണ, ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി (2008) എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിൽ (2015) മോളിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
സംസ്ഥാനതല യുവജനോത്സവ മത്സരത്തിൽ പ്രബയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മനോജ് ഗിന്നസിൻ്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ നർത്തകിയായി ചേർന്നു . പിന്നീട് ഏഷ്യാനെറ്റ് ടിവി ചാനലിലെ കോമഡി ഷോയിൽ സാജൻ പള്ളുരുത്തി, പ്രജോദ് എന്നിവരുമായി സഹകരിച്ചു പരിപാടികൾ അവതരിപ്പിച്ചു. ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം, കൃഷ്ണപ്രബ മലയാള സിനിമാ വ്യവസായത്തിൽ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് വളർന്നു, പ്രത്യേകിച്ച് നത്തോലി ഒരു ചെറിയ മീനല്ല (2013), ലൈഫ് ഓഫ് ജോസൂട്ടി (2015). 2014-ൽ, കാവ്യാ മാധവനും രമേഷ് പിഷാരടിയും ഉൾപ്പെടെയുള്ള പല പ്രമുഖരും ഷീ ടാക്‌സിയിലെ കൃഷ്ണയും ബോയിംഗ് ബോയിംഗിലെ സുകുമാരിയുടെ കഥാപാത്രവും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാണിച്ചതിന് ശേഷം, അന്തരിച്ച സുകുമാരിയുമായി താരതമ്യപ്പെടുത്തുന്നത് ഭാഗ്യമായി തോന്നുന്നുവെന്ന് അവർ പറഞ്ഞു . 2017-ൽ സിനി നടി ഗായത്രി സംവിധാനം ചെയ്ത രാധാ മാധവം എന്ന നൃത്ത നാടകം അവതരിപ്പിക്കാൻ കൃഷ്ണ പ്രബയും ഉണ്ടായിരുന്നു. 2017ൽ തീരം എന്ന ചിത്രത്തിന് വേണ്ടി അവർ ഗാനം ആലപിച്ചു.
ഇപ്പോൾ കൊച്ചിയിൽ ജൈനിക സ്കൂൾ ഓഫ് ആർട്‌സ് നടത്തുന്ന താരം സോഷ്യൽ മീഡിയകളിലും സജീവ സാന്നിധ്യമാണ്. പലപ്പോഴും ചില കാര്യങ്ങളിൽ തുറന്ന രാഷ്ട്രീയ നിലപാടുകൾ കൃഷ്ണ രേഖപെടുത്താറുണ്ട്. ഈ അടുത്ത് ഗായിക ചിത്രയുടെ അയോധ്യ നിലപാട് വിവാദമായപ്പോൾ അവരെ അനുകൂലിച്ച് തരാം വന്നിരുന്നു.
എന്നാൽ ഇന്ത്യയുടെ ലക്ഷദ്വീപ് ക്യാമ്പയിൻ മാലി ദ്വീപിന് എതിരെ നടക്കുന്ന ഈ വേളയിൽ ഇന്ത്യൻ ദേശീയ പതാകയുമായി സ്കൂബ ചെയുകയും ലക്ഷ്യദ്വീപ് തീരങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ചും തരാം വീടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.