രാം ഗോപാൽ വർമയുടെ ഒരു ട്വീറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ഞസാരിയണിഞ്ഞ് ഒരു ക്യാമറയും കയ്യിൽ തൂക്കി ചിത്രങ്ങൾ പകർത്തുന്ന ഒരു സുന്ദരിയുടെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഇതാരാണെന്ന് ആരെങ്കിലുമൊന്നു പറയുമോ എന്നായിരുന്നു രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്.
ഒരൊറ്റ റീൽ കൊണ്ട് സാക്ഷാൽ രാം ഗോപാൽ വർമ വരെ ശ്രദ്ധിച്ച ആ പെൺകുട്ടിയുടെ പേര് ശ്രീലക്ഷ്മി സതീഷ് എന്നാണ്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് ശ്രീലക്ഷ്മി സതീഷ്. ഫോട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
ട്വീറ്റിലൂടെ ശ്രീലക്ഷ്മിയെ കണ്ടെത്തിയ രാം ഗോപാൽ വർമ്മ ശ്രീലക്ഷ്മിയെ നേരിട്ട് വിളിക്കുകയും ചെയ്തു. തന്റെ പിറന്നാൾ ദിനത്തിൽ ഒരു സർപ്രൈസ് സമ്മാനം പോലെ രാം ഗോപാൽ വർമ്മയുടെ കോൾ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ശ്രീലക്ഷ്മി.
എന്നാൽ അവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല താരത്തിന്റെ വിശേഷം. വീടും സാരിയിൽ അതി മനോഹര വീഡിയോ തന്റെ പേജിൽ പങ്കുവച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. ആ വിഡിയോയും വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റീരിക്കുകയാണ്. ആഘോഷ് വൈഷ്ണവ് തന്നെയാണ് ഈ വീഡിയോയും പകർത്തിയത്.
വീഡിയോ കാണാം: