മലയാളത്തിന്റെ സൂപ്പർ സ്റ്റാർ പൃഥ്വിരാജ്സുകുമാരൻ അഭിനയിക്കുന്ന ആട്ജീവിതത്തിന്റെ രണ്ടാമത്തെ
പോസ്റ്റർ ബുധനാഴ്ച പുറത്തിറക്കി.
സെപിയ ടോണിലുള്ള പോസ്റ്ററിൽ പൃഥ്വിരാജ് തീവ്രവും പരുക്കനുമായ ലുക്കിലാണ്.
‘ഏറ്റവും വലിയ അതിജീവന സാഹസികത’ എന്ന്പറയപ്പെടുന്ന ചിത്രം ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ബിന്യാമിന്റെ ഇതേ പേരിലുള്ള പുസ്തകമാണ് ബ്ലസി സിനിമയകീരിക്കുന്നത്.
ഹോളിവുഡ്നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെആർ ഗോകുൽ തുടങ്ങിയ ഇന്ത്യൻ അഭിനേതാക്കളും കൂടാതെ പ്രശസ്ത അറബ് നടന്മാരായ താലിബ്അൽ ബലൂഷി, റിക്ക്അബി എന്നിവരും
ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാള സിനിമാ
വ്യവസായത്തിലെ എക്കാലത്തെയും വലിയ സംരംഭമാണ്.
വിഷ്വൽ റൊമാൻസ്നിർമ്മിച്ച ആട്ജീവിതത്തിന് എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി സൗണ്ട്
ഡിസൈനും നിർവ്വഹിക്കുന്നു.
സുനിൽ കെ എസ്ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻറെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ എ ശ്രീകർ
പ്രസാദാണ് എഡിറ്റ് ചെയിതിരിക്കുന്നത്.